റിയാദ്: സഊദിയിൽ ഔദ്യോഗിക പ്രവൃത്തി ദിനങ്ങൾ 4 ദിവസമാക്കി കുറയ്ക്കാനും ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസത്തിന് പകരം 3 ദിവസമായി നീട്ടാനും സാധ്യതയുണ്ടെന്ന സോഷ്യൽ മീഡിയ വാർത്തയിൽ പ്രതികരിച്ച് സഊദി സാമ്പത്തിക വിദഗ്ധൻ. വിഷൻ 2030 കൈവരിക്കുന്നതിന് രാജ്യത്തെ സ്ഥിതിഗതികൾക്ക് വളരെ മികച്ച പ്രവർത്തനം ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധൻ ഈദ് അൽ ഫിത്തർ അഭിപ്രായപ്പെട്ടത്.
അൽ-ഇഖ്ബാരിയ ചാനലിലെ “അൻ-നഹർ” പ്രോഗ്രാമുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അവധി ദിനങ്ങൾ അധികരിപ്പിക്കുമെന്ന ആശ്ചര്യപ്പെടുത്തുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും പരിപാടികളും വൈകിപ്പിക്കുന്നതിന് അവധി ദിനം വർധിപ്പിക്കുന്നത് മൂലം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, പദ്ധതികളെല്ലാം പൂർത്തിയായി രാജ്യത്തെ സാമ്പത്തിക സംവിധാനം ലക്ഷ്യത്തിലെത്തിയാൽ അവധി നീട്ടാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് അവധി ദിനം കൂട്ടുമെന്ന സോഷ്യൽ മീഡിയ വ്യാജ പ്രചാരണത്തിൽ വിശദീകരണവുമായി മന്ത്രാലയവും രംഗത്തെത്തിയിരുന്നു. തൊഴിൽ ദിനങ്ങൾ കുറയ്ക്കുന്ന കാര്യം പഠിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മദ് വിശദീകരിച്ചു.
സഊദിയിലെ പ്രവൃത്തി ദിവസങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദീകരണ പ്രസ്താവന പുറത്തിറക്കി