ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷ പദ്ധതിക്ക് നാളെ തുടക്കം

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി യുടെ 2022-23 വർഷത്തെ കുടുംബ സുരക്ഷ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഫെബ്രുവരി 18 വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് ഷറഫിയ്യ ഇമ്പാല ഗാർഡൻ വില്ലയിൽ വെച്ച് നടക്കും. ഇരുപത്തി രണ്ടാമത്തെ അംഗത്വ കാമ്പയിൻ ആണ് ഇപ്പോൾ തുടക്കം കുടിക്കുന്നത്.

ഉച്ചക്ക് ശേഷം പ്രമുഖ ട്രൈനർ ഇർഷാദ് ആലപ്പുഴ നയിക്കുന്ന “പ്രതിസന്ധികളിൽ ആത്മ വിശ്വാസത്തോടെ” എന്ന ഇൻസ്പിറേഷണൽ സ്പീച്ച് ഉണ്ടായിരിക്കുന്നതാണ്.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മണ്ഡലം – പഞ്ചായത്ത്‌ കോ ഓർഡിനേറ്റർമാർ പരിപാടിയിൽ പങ്കെടുക്കണമെന്ന് ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ആഭ്യർത്ഥിച്ചു.