സഊദിയിൽ കൊവിഡ് രോഗികൾ ഇന്നും രണ്ടായിരത്തിന് താഴെ, ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നു

0
1211

റിയാദ്: സഊദിയിൽ ഞായറാഴ്ച പുതുതായി 1,982 കൊവിഡ് രോഗികളെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,372 രോഗമുക്തിയും ഒരു മരണവും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 732,596 ഉം രോഗമുക്തരുടെ എണ്ണം 698,842 ഉം മരണം 8,975 ഉം ആയി. നിലവിൽ 24,779 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്. ഇവരിൽ 1,010 പേരാണ് ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.39 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 617, ദമാം 141, ജിദ്ദ 119, ഹുഫൂഫ് 74, മദീന 47, ഹാഇൽ 43, മക്ക 41. രാജ്യത്ത് ഇതുവരെ 5,96,71,676 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 2,57,93,844 ആദ്യ ഡോസും 2,39,66,064 രണ്ടാം ഡോസും 99,11,768 ബൂസ്റ്റർ ഡോസുമാണ്.