കുവൈത്ത് സിറ്റി: കുവൈത്തിൽ പിടികിട്ടാപുള്ളിയെ പിന്തുടരുന്നതിടെ വാഹനം അപകടത്തിൽ പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. സുരക്ഷാ സേന തിരയുന്ന ആളെ പോലീസ് പിന്തുടരുന്നതിനിടെയാണ് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുന്നതിൽ സംഭവം കലാശിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.
പിടികിട്ടാപ്പുള്ളിയായ പ്രതിയെ പട്രോളിംഗ് വേട്ടയാടുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ റിപ്പോർട്ട് ചെയ്തു. പ്രതിയെ പിന്തുടരുന്നതിനിടെ പട്രോളിംഗ് കാർ പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് സെക്ടറിലെ കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അതിശക്തമായ കൂട്ടിയിടിയായിരുന്നു ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേ തുടർന്ന് ഉദ്യോഗസ്ഥന്റെ കാർ മറിയുകയും അദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.
അതേസമയം, എവിടെവെച്ചാണെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. പിടികിട്ടാപ്പുള്ളിയായ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തോ എന്നും റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടില്ല.




