സഊദിയിൽ കൊവിഡ് രോഗ ബാധിതർ കുറയുന്നു

0
1690

റിയാദ്: സഊദിയിൽ വെള്ളിയാഴ്ച 2,523 പുതിയ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,825 രോഗമുക്തിയും നാല് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 725,525 ഉം രോഗമുക്തരുടെ എണ്ണം 685,536 ഉം ആയി. മരണം 8,969 ഉം ആയി.

നിലവിൽ ചികിത്സയിലുള്ളവരിൽ 1,040 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

ഇതുവരെ 59,264,564 ഡോസ് കൊവിഡ് വാക്സിനാണ് സഊദിയിൽ വിതരണം ചെയ്തത്.