സഊദിയിൽ ഇന്ത്യക്കാർ ഉൾപ്പെട്ട കുഴൽപ്പണ സംഘം പിടിയിൽ

0
4065

റിയാദ്: സഊദിയിൽ ഇന്ത്യക്കാർ ഉൾപ്പെട്ട കുഴൽപ്പണ സംഘത്തെ പിടികൂടി. കിഴക്കൻ സഊദിയിൽ വെച്ചാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇന്ത്യക്കാരും രണ്ട് പേർ ബംഗ്ലാദേശി പൗരന്മാരുമാണ്. ആറര ലക്ഷത്തിലേറെ റിയാൽ നിയമ വിരുദ്ധ മാർഗത്തിൽ വിദേശത്തേക്ക് അയക്കാനായിരുന്നു ശ്രമം. ഇവർക്കു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സഊദി പൗരനും അറസ്റ്റിലായിട്ടുണ്ട്.

നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്നവരാണ് നാല് പേരും. ഇവർ 6,66,300 റിയാലാണ് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കാൻ ശ്രമിച്ചത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമ ലംഘകർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു.