പ്രവാസികൾ പ്രയാസത്തിലാകുമ്പോൾ താങ്ങായി കെഎംസിസി ഉണ്ടാകും: അഹ്‌മദ് പാളയാട്ട്

ജിദ്ദ: മത – രാഷ്ട്രീയ – ദേശ- ഭാഷ വ്യത്യാസമില്ലാതെ പ്രായാസമനുഭവിക്കുന്ന പ്രവാസികളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവർക്കു താങ്ങും തണലുമാകുന്ന പ്രസ്ഥാനമാണ് കെഎംസിസി എന്നും അത് നിർവിഘ്നം തുടരുമെന്നും ജിദ്ദ കെഎംസിസി സെൻട്രൽ പ്രസിഡണ്ട് അഹ്‌മദ് പാളയാട്ട് പറഞ്ഞു. ഷറഫിയ ഇമ്പീരിയൽ ഇൻപീരിയൽ ഹോട്ടലിൽ സംഘടിപ്പിച്ച ജിദ്ദ – കണ്ണൂർ ജില്ല കെഎംസിസി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതവും ജീവനും പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പ്രവാസ ലോകത്തും നാട്ടിലുമുള്ള പ്രവാസികൾ ആഹാരത്തിനു പോലും ബുദ്ധി മുട്ടിയപ്പോൾ കിറ്റുകളും മറ്റും നൽകി അവർക്കുആശ്വാസമായത് കെഎംസിസി ആണെന്ന് അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ ആക്റ്റിംഗ് പ്രസിഡണ്ട് എം.സി.എ ഖാദർ അധ്യക്ഷത വഹിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഉമ്മർ അരിപ്പാമ്പ്ര , ഡോ. അബൂബക്കർ കടവത്തൂർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് പുതിയ ജില്ല കെഎംഎംസി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അബ്ദുറഹിമാൻ വായാട് (പ്രസിഡണ്ട്)
നൗഷാദ് ചപ്പാരപ്പടവ്, മുനീർ കമ്പിൽ, റഷീദ് വട്ടിപ്രം, ആരിഫ് അനിയാരം.
സക്കരിയ ആറളം (ജനറൽ സെക്രട്ടറി),
റസാഖ് എ.പി ഇരിക്കൂർ (ഓർഗനൈസിങ് സെക്രട്ടറി), സൈദ് മങ്കടവ്,ബഷീർ നെടുവോട്,നഷ്‌രിഫ് മാഹി ,ഫിറോസ് ചാലാട് , സാദിഖ് എസ് .പി (സെക്രട്ടറിമാർ) എന്നിവരേയും ഉപദേശക സമിതി ചെയർമാനായി റഫീഖ് സിറ്റിയെയും , സെക്രട്ടേറിയറ്റ് അംഗങ്ങളായി ഡോ.അബൂബക്കർ കടവത്തൂർ, അബ്ദുള്ള പാലേരി,ഉമ്മർ അരിപ്പാമ്പ്ര ,സിറാജ് കണ്ണവം ,എം.സി.എ കാദർ ,റസാഖ് വള്ളിത്തോട്, ഹൈദർ പുളിങ്ങോം എന്നിവരെയും വെൽഫയർ വിംഗ്
ചെയർമാനായി സലിം.കെ.പി.യേയും തിരഞ്ഞെടുത്തു.

റസാഖ് ഇരിക്കൂർ വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ സിറാജ് കണ്ണവം സ്വാഗതവും റഫീഖ് സിറ്റി നന്ദിയും പറഞ്ഞു