സഊദിയിലേക്കുള്ള പുതിയ പ്രവേശന നിബന്ധനകൾ പ്രാബല്യത്തിൽ, ഇന്ന് മുതൽ വരുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ പാലിക്കണം

0
11187

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതുക്കിയ കൊവിഡ് പ്രവേശന മാനദണ്ഡങ്ങൾ നിലവിൽ വന്നു. ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വന്നത്. ഇത്‌ പ്രകാരം ഇന്ന് മുതൽ സഊദിയിൽ എത്തുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിലെ നെഗറ്റ്റീവ് പി സി ആർ ഫലം കയ്യിൽ കരുതണം. നേരത്തെ 72 മണിക്കൂറിനുള്ളിലുള്ളത് മതിയാകുമായിരുന്നു. കൂടാതെ, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞ പൗരന്മാർ സഊദിയിൽ നിന്ന് പോകുമ്പോൾ ബൂസ്റ്റർ ഡോസ് നിര്ബന്ധമാക്കിയതും പ്രാബല്യത്തിൽ വന്നു.

സഊദിയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് ഫലം വ്യക്തമാക്കുന്ന കൊവിഡ് പരിശോധന ഫലം കൈവശംകരുതണം. എന്നാൽ, എട്ട് വയസ്സിന് താഴെയുള്ളവർക്ക് ഇത്‌ നിർബന്ധമില്ല. 48 മണിക്കൂറിനുള്ളിലുള്ള ഒരു അംഗീകൃത പി സി ആർ ടെസ്റ്റോ കൊറോണ വൈറസിനുള്ള അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്‌റ്റോ കൈവശമുണ്ടായാൽ മതിയാകും. സഊദിയിലേക്ക് വരുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

അതേസമയം, കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് തെളിയുന്ന പൗരന്മാർക്കും സഊദിയിലേക്ക് പ്രവേശന വിലക്കുണ്ട്. എന്നാൽ, അടുത്തൊരു പരിശോധന ഇല്ലാതെ രാജ്യത്തേക്ക് വരാൻ ചില കാലയളവോടെ ഇവർക്ക് അനുമതിയുണ്ട്. രാജ്യത്ത് അംഗീകൃത വാക്സിൻ ഡോസുകൾ സ്വീകരിച്ച് പൂർത്തിയാക്കിയവർക്ക് പോസിറ്റീവ് തെളിഞ്ഞ സാമ്പിൾ എടുത്ത തീയതി മുതൽ 7 ദിവസത്തിന് ശേഷവും രാജ്യത്ത് അംഗീകൃത വാക്സിൻ ഡോസുകൾ സ്വീകരിക്കാത്തവർക്ക് പോസിറ്റീവ് സാമ്പിൾ എടുത്ത തീയതി മുതൽ 10 ദിവസത്തിന് ശേഷവും ഇങ്ങനെ പ്രവേശനാനുമതി നൽകും.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup

സഊദിയിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പിസിആർ സമർപ്പിക്കണം, പൗരന്മാർക്ക് പുറത്തേക്ക് പോകാൻ ബൂസ്റ്റർ നിർബന്ധം: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം