സഊദിയിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പിസിആർ സമർപ്പിക്കണം, പൗരന്മാർക്ക് പുറത്തേക്ക് പോകാൻ ബൂസ്റ്റർ നിർബന്ധം: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

0
4851

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇത്‌ പ്രകാരം സഊദിയിൽ എത്തുന്ന എല്ലാവരും ഇനി മുതൽ 48 മണിക്കൂറിനുള്ളിലെ നെഗറ്റ്റീവ് പി സി ആർ ഫലം കയ്യിൽ കരുതണം. നേരത്തെ ഇത്‌ 72 മണിക്കൂറിനുള്ളിലുള്ളത് മതിയാകുമായിരുന്നു. കൂടാതെ, രാജ്യത്തിന് പുറത്ത് പൗരന്മാർക്ക് പോകണമെങ്കിൽ, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്ക് (കൊവിഡ്-19) വാക്സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നിര്ബന്ധമാണ്. ഫെബ്രുവരി ഒമ്പത് (ബുധനാഴ്ച) പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യവസ്ഥ പ്രാബല്യത്തിലാവും.

ബൂസ്റ്റർ ഡോസിൽ നിന്ന് 16 വയസ്സിന് താഴെയുള്ളവരെയും വാക്സിൻ നിർബന്ധമില്ലാത്ത ഗ്രൂപ്പുകളെയും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന എല്ലാവരും അവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ നെഗറ്റീവ് ഫലം സമർപ്പിക്കണം. എട്ട് വയസ്സിന് താഴെയുള്ളവർക്ക് ഇത്‌ നിർബന്ധമില്ല. 48 മണിക്കൂറിനുള്ളിലുള്ള ഒരു അംഗീകൃത “പി സി ആർ” ടെസ്റ്റോ കൊറോണ വൈറസിനുള്ള അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്‌റ്റോ ആണ് കയ്യിൽ കരുതേണ്ടത്.

കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് തെളിയുന്ന പൗരന്മാർക്ക് അടുത്തൊരു പരിശോധന ഇല്ലാതെ രാജ്യത്തേക്ക് വരാൻ ചില കാലയളവോടെ അനുമതിയുണ്ട്. രാജ്യത്ത് അംഗീകൃത വാക്സിൻ ഡോസുകൾ സ്വീകരിച്ച് പൂർത്തിയാക്കിയവർക്ക് പോസിറ്റീവ് സാമ്പിൾ എടുത്ത തീയതി മുതൽ 7 ദിവസത്തിന് ശേഷവും രാജ്യത്ത് അംഗീകൃത വാക്സിൻ ഡോസുകൾ സ്വീകരിക്കാത്തവർക്ക് പോസിറ്റീവ് സാമ്പിൾ എടുത്ത തീയതി മുതൽ 10 ദിവസത്തിന് ശേഷവും ഇങ്ങനെ പ്രവേശനാനുമതി നൽകും.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup