ലക്ഷ്വറി കാർ “റേഞ്ച് റോവർ” ബോഡികൾ നിർമ്മിച്ചിരിക്കുന്നത് സഊദി അലൂമിനിയം കൊണ്ട്

0
2199

റിയാദ്: ലക്ഷ്വറി കാർ നിർമ്മാതാക്കളിൽ പ്രമുഖരായ “റേഞ്ച് റോവർ” കാറുകളുടെ ബോഡികൾ നിർമ്മിച്ചിരിക്കുന്നത് സഊദി അലൂമിനിയം കൊണ്ട്. വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രി, എൻജിനീയർ ഖാലിദ് അൽ-മുദൈഫർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ അലുമിനിയം ധാതു സമ്പത്തിനെ കുറിച്ചും പ്രധാന വ്യവസായങ്ങളിൽ അതിനെ ഉൾപ്പെടുത്തുന്നതിനുമുള്ള സഊദിയുടെ ശ്രമങ്ങളെ കുറിച്ചുമുള്ള അവലോകനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“റൊട്ടാന ഖലീജിയ” ചാനലിലെ “ഇൻ ദ പിക്ചർ” പ്രോഗ്രാമിലെ പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു മന്ത്രി. 40 അല്ലെങ്കിൽ 50 ബില്ല്യൺ ആണെന്ന് കണക്കാക്കിയ വിഭവങ്ങളെന്ന നിലയിലാണ് അലൂമിനിയം അയിര് ഉള്ളത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ ഇതിൽ ഉണ്ടാകുകയും ചെയ്തു. റേഞ്ച് റോവർ കാർ ബോഡികളുടെ നിർമ്മാണത്തിലേക്ക് അതിനെ നയിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

അൽ ബൈതയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അലൂമിനിയം പിന്നീട് കിഴക്കൻ സഊദിയിലെ റാസ് അൽ ഖൈറിലെ നിയുക്ത ഫാക്ടറികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നാണ് ഇതിന്റെ സംസ്കരണം പൂർത്തീകരിക്കുന്നത്. രാജ്യത്തെ അലുമിനിയം നിർമ്മാണ നിക്ഷേപം 40 ബില്യൺ റിയാലായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.