ജിദ്ദ : കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് മുൻ അഖിലേന്ത്യ പ്രസിഡന്റ്റും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമദ്, കഴിഞ്ഞ ദിവസം വിട പറഞ്ഞ മുൻ എം എസ് എഫ് പ്രസിഡന്റും കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് നേതാവുമായ പി. ശാദുലി , മുൻ എം എൽ എ യും തെക്കൻ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ മുന്നണി പോരാളിയുമായിരുന്ന എ. യൂനുസ് കുഞ്ഞ് എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ഷറഫിയ്യ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ ജില്ല കെഎംസിസി ആക്ടിങ് പ്രസിഡണ്ട് എം. സി ഖാദർ അധ്യക്ഷത വഹിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. അബൂബക്കർ , ഉമ്മർ അരിപ്പാമ്പ്ര , റഫീഖ് സിറ്റി തുടങ്ങിയവർ പ്രസംഗിച്ചു. സിറാജ് കണ്ണവം സ്വാഗതവും എ. പി അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.




