ഉന്നത വിജയം നേടിയ അബ്ബാസലിയെ കെഎംസിസി അനുമോദിച്ചു

ജിദ്ദ: വൈകല്യങ്ങളെ അതിജീവിച്ച് പത്താം തരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ കരേക്കാട് സ്വദേശി അബ്ബാസലിയെ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി അനോമോദിച്ചു. പാണക്കാട് നടന്ന ചടങ്ങിൽ വെച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സഊദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി വക മെമെന്റോ അബ്ബാസലിക്ക് സമ്മാനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ പഠനം തുടരാൻ കഴിയാതെ പോയ അബ്ബാസലി തന്റെ ഇച്ഛാ ശക്തിയും കഠിന പ്രയത്നവും കൊണ്ടാണ് തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയത്. മികച്ച ഗായകനും മാപ്പിളപ്പാട്ട് സംവിധായകനും കൂടിയായ അബ്ബാസലി നിരവധി മുസ്‌ലിം ലീഗ് സംഘടനാ ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ചടങ്ങിൽ സഊദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി ട്രഷറർ ടി. എ നാസർ (നാസർ മക്ക), ചീഫ് കോ ഓർഡിനേറ്റർ കുഞ്ഞി മുഹമ്മദ്‌ കൊളമ്പൻ, കോ ഓർഡിനേറ്റർ മുജീബ് റഹ്‌മാൻ നെയ്യത്തൂർ, മാറാക്കര ഗ്ലോബൽ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി അഷ്‌റഫലി പുതുക്കുടി, പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, റാഷിദ്‌ ഇരിമ്പിളിയം തുടങ്ങിയവർ സംബന്ധിച്ചു.