എടിഎം മെഷീൻ തകർത്ത് മോഷണ ശ്രമം; വിദേശി അറസ്റ്റിൽ

0
2259

ബുറൈദ: മോഷണ ശ്രമത്തിനിടെ എടിഎം മെഷീൻ കേടുവരുത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. സെൻട്രൽ സഊദിയിലെ ബുറൈദ നഗരത്തിലെ ബാങ്ക് മെഷീനിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച സുഡാൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രിക് വാൾ ഉപയോഗിച്ചായായിരുന്നു മോഷണ ശ്രമം.

പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസങ്ങളിൽ, വിവിധ സംഭവങ്ങളിൽ എടിഎം മെഷീനുകൾ തകർത്തതിൽ പങ്കുള്ള നിരവധി പേരെ സഊദി അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ തെക്കൻ അതിർത്തി പ്രദേശമായ അസീറിൽ എടിഎം മെഷീൻ കേടുവരുത്തുകയും പണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.

2020 മാർച്ചിൽ തലസ്ഥാനമായ റിയാദിൽ എടിഎം മെഷീൻ തകർത്ത് 1.4 മില്യൺ റിയാൽ തട്ടിയ 11 അംഗ സംഘത്തെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.