റിയാദ്: സഊദിയിൽ ഇന്ന് 3,852 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 699,069 ആയി. പ്രതിദിന റിപ്പോർട്ടിൽ അടുത്ത ദിവസങ്ങളിൽ പുതിയ കേസുകൾ അൽപമായി കുറയുന്നതാണ് കാണുന്നത്.
മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് നാല് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,947 ആയി.
4,638 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 653,972 ആയി. അതേസമയം, ഗുരുതര രോഗികൾ 1,010 ആയും ഉയർന്നു.