റിയാദ്: ഗുണഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിന്റെ വഴികൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തികൾക്കായി മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ആരംഭിച്ചത്.
ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയുടെ നയങ്ങളോടും നിയമനിർമ്മാണങ്ങളോടും യോജിച്ച്, ഒരു ഏകീകൃത ആപ്ലിക്കേഷനിൽ സേവനങ്ങൾ നൽകുന്നതിനും, വിവിധ ഡിജിറ്റൽ സേവനങ്ങളുടെ ഒരു ശ്രേണി ലഭ്യമാക്കുന്നതും പുതിയ ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്.
ആവശ്യക്കാർക്ക് വേണ്ട പിന്തുണ നൽകുക, നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്യുക, മന്ത്രാലയവുമായി ആശയവിനിമയം നടത്തുക, ഡിജിറ്റൽ കാർഡുകൾ അവലോകനം ചെയ്യുക, തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുക തുടങ്ങിയവയാണ് ആപ്ലിക്കേഷൻ കൊണ്ട് നേടാവുന്ന പ്രധാന കാര്യങ്ങൾ.
കൂടാതെ, സേവന ഗ്രാറ്റുവിറ്റിയുടെ അവസാനം കണക്കാക്കൽ, തൊഴിൽ സിസ്റ്റത്തിന്റെ ലംഘനങ്ങൾ റിപ്പോർട്ടുചെയ്യൽ, ജോലി ഡാറ്റ അവലോകനം ചെയ്യൽ, രോഗലക്ഷണങ്ങൾ ട്രാക്കുചെയ്യൽ തുടങ്ങിയ സേവനങ്ങളും ആപിൽ ലഭ്യമാകും. ഇത് സംബന്ധമായി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്‌മദ് സുലൈമാൻ അൽ രാജ്ഹി തന്റെ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.





