ജിദ്ദ: പ്രവാസികളെ കടുത്ത നിരാശയിലാക്കിയ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചെതെന്നും പ്രതിസന്ധിയുടെ ആഴക്കടലിൽ അകപ്പെട്ട പ്രവാസികളെ ചെറുതായെങ്കിലും പരാമരർശിക്കുവാൻ പോലും മനസു കാണിക്കാത്ത ധനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനറും സഊദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റുമായ കെ. ടി. എ മുനീർ പറഞ്ഞു.
ദേശിയ വിമാന കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചതിനു ശേഷമുള്ള ബജറ്റിൽ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിക്കുന്ന ഒരു നിർദ്ദേശവും ഇല്ല. ഡിജിറ്റൽ യുഗത്തിൽ പ്രവാസികളുടെ പുനഃരധിവാസ പദ്ധതികളെ കുറിച്ചുള്ള പഠനത്തിനും മറ്റുകാര്യങ്ങളിലും ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ല.
കോവിഡ് മൂലം വിദേശത്ത് മരണപെട്ടവരടെ കുടുംബങ്ങളെ സഹായിക്കുവാനുള്ള ഒരു പദ്ധതിയില്ലാത്തതു അങ്ങെയറ്റം പ്രതിഷേധാർഹമാണ്. വെർച്വൽ കറൻസി വിനിമയത്തിൽ ഗിഫ്റ്റ് നികുതി ഒഴിവാക്കിയില്ലെന്നതും പ്രവാസികൾക്ക് കൂടുതൽ ഭാരമേല്പിക്കുവാൻ സാധ്യത യുണ്ടെന്നും മുനീർ പ്രസ്താവനയിൽ പറഞ്ഞു.