ദുബായ്: തുർക്കിഷ് സീരീയലിൽ അമിതമായി ആകൃഷ്ടയായ യുവതി ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ. ബഹ്‌റൈനി യുവതിയാണ് ഭർത്താവിനെതിരെ റൊമാന്റിക് അല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് എത്തിയത്. സീരിയൽ അമിതമായി കാണാനിടയായ യുവതി അതിലെ ടർക്കിഷ് നടനെപ്പോലെ ഭർത്താവ് റൊമാന്റിക് അല്ലെന്ന് ആരോപിച്ചാണ് വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
ടർക്കിഷ് സീരിയലുകളോടുള്ള അമിതമായ അഭിനിവേശം കാരണമാണ് ഒരു ബഹ്‌റൈനി തന്റെ വിവാഹം അഞ്ച് വർഷത്തിന് ശേഷം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഒരു അഭിഭാഷകൻ വ്യക്തമാക്കി. തന്റെ ഭർത്താവ് റൊമാന്റിക് അല്ലെന്നും തുർക്കി നടന്മാരോട് സാമ്യമില്ലെന്നും വിശ്വസിക്കാൻ സീരിയലിലെ പ്രണയം യുവതിയെ പ്രേരിപ്പിച്ചു.
എന്നിരുന്നാലും, ഭർത്താവ് തന്റെ എല്ലാ കുടുംബ കടമകളും പൂർണ്ണമായി ചെയ്തുവെന്ന് അഭിഭാഷകൻ വ്യക്തമാക്കുമ്പോൾ തന്നെ, തുർക്കി പരമ്പരയിലെ “വ്യാജ പ്രണയം” ഇവരുടെ കുടുംബജീവിതം തകർത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടുത്ത കാലത്തായി, ടർക്കിഷ് സീരീയൽ തന്റെ ഭാര്യ അമിതമായി കാണുന്നത് ഭർത്താവിന് ദേഷ്യം വന്നതായും സീരീയലിലെ നടനെപ്പോലെ താൻ റൊമാന്റിക് ആകണമെന്ന അവളുടെ നിർബന്ധത്തിൽ ഭർത്താവ് ദേഷ്യപ്പെട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.
രാജ്യത്ത് അടുത്തിടെ പെയ്ത പെയ്ത മഴയിൽ നടക്കാനും അവളെ ചുംബിക്കാനും ഭാര്യ തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അയാൾ അത് ചെയ്യാൻ താൻ വിസമ്മതിച്ചുവെന്നും ഇതാണ് വിവാഹമോചനത്തിന് അപേക്ഷിക്കാൻ സ്ത്രീയെ പ്രേരിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു.