റിയാദ്: തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളോടും ആശയവിനിമയങ്ങളോടും പ്രതികരിക്കരുതെന്ന് സഊദി ബാങ്കുകളിലെ ബാങ്കിംഗ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി എല്ലാ ഉപഭോക്താക്കളോടും മുന്നറിയിപ്പ് നൽകി.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇടപാടുകാരെ കബളിപ്പിക്കുന്ന അജ്ഞാത വ്യക്തികളിൽ നിന്ന് നിരവധി സന്ദേശങ്ങളും കോളുകളും അടുത്ത കാലത്തായി വ്യാപകമാകുന്നതായി സമിതി വ്യക്തമാക്കി. രഹസ്യ പിൻ നമ്പറുകൾ കാണിക്കലാക്കുന്നതിനും ബാങ്ക് ബാലൻസ് പിൻവലിക്കുന്നതിനുമായുള്ള തട്ടിപ്പുകളാണ് നടന്ന് വരുന്നത്.
ഇത്തരം തട്ടിപ്പുകാരോട് പ്രതികരിക്കരുതെന്നും അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേക്ക് പോയി കാര്യങ്ങൾ പൂർത്തീകരിക്കണമെന്നും എല്ലാ ഉപഭോക്താക്കളെയും ഉപദേശിച്ചു. ബാങ്ക് ജീവനക്കാരൻ ഉപഭോക്താവിനോട് കാർഡിന്റെ പാസ്‌വേഡോ ബാങ്ക് അക്കൗണ്ടിന്റെ പാസ്‌വേഡോ ആക്ടിവേഷൻ കോഡോ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ബാങ്കിംഗ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി വ്യക്തമാക്കി.
ബാങ്ക് ജീവനക്കാരൻ ഉപഭോക്താവിനോട് കാർഡിന്റെ പാസ്‌വേഡോ ബാങ്ക് അക്കൗണ്ടിന്റെ പാസ്‌വേഡോ ആക്ടിവേഷൻ കോഡോ ഒരിക്കലും ആവശ്യപ്പെടില്ലെന്നുമുള്ള പ്രാഥമിക വിവരം സദാ സമയവും ഓർത്തു വെക്കുകയും ഇത്തരം വ്യാജ ഫോണുകൾ വരുമ്പോൾ പ്രതികരിക്കാതെ നിൽക്കുകയും ചെയ്‌താൽ തന്നെ ബാങ്കിങ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.
ബാങ്കിംഗ് ഇൻഫർമേഷൻ ആൻഡ് അവയർനസ് കമ്മിറ്റി പുറത്തിറക്കിയ വീഡിയോ 👇
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup