അതി ഭയാനകമായ രംഗം; 3 വയസ്സുള്ള മകളെ മൃഗശാലയിലെ കരടിക്ക് എറിഞ്ഞുകൊടുത്ത് മാതാവ്

0
11149

താഷ്‌കന്റ്: മൂന്ന് വയസ്സുള്ള മകളെ മൃഗശാലയിലെ കരടിക്ക് എറിഞ്ഞുകൊടുത്ത് മാതാവ്. ഉസ്ബെക്കിസ്ഥാനിൽ നിന്നാണ് മനസിനെ മരവിപ്പിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉസ്ബെകിസ്ഥാൻ തലസ്ഥാനമായ താഷ്‌കന്റിലെ ഒരു മൃഗശാലയിലാണ് ഭയാനകമായ ഒരു സാഹചര്യത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു സ്ത്രീ തന്റെ 3 വയസ്സുള്ള മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. പാർക്ക് മാനേജ്‌മെന്റ് തന്നെയാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സഹിതം പുറത്ത് വിട്ടത്. യുവതിയുടെ ഭർത്താവ് റഷ്യയിലേക്ക് പോകുന്നതിൽ യുവതി വിഷാദത്തിലായതാണ് ഈ ക്രൂരതക്ക് പിന്നിലെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

അമ്മ തന്റെ കുഞ്ഞിനെ കരടിയുടെ മുന്നിൽ എറിഞ്ഞ സന്ദർഭം നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഏകദേശം അഞ്ച് മീറ്റർ ഉയരത്തിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. ഉയരത്തിൽ നിന്ന് വീണതിന്റെ ഫലമായി പരിക്കേറ്റ പെൺകുട്ടിയെ ഇവിടെ സന്ദർശനത്തിനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

തലസ്ഥാനമായ താഷ്‌കന്റിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അമ്മയ്‌ക്കെതിരെ ആസൂത്രിത കൊലപാതകശ്രമം ആർട്ടിക്കിൾ പ്രകാരം ക്രിമിനൽ കേസ് ചുമത്തിയിട്ടുണ്ട്. ചുരുങ്ങിയത് 15 വർഷത്തെ തടവ്ശിക്ഷ യുവതിക്ക് ലഭിച്ചേക്കും.

പ്രിയ വായനക്കാർ…. ഭയാനക നിമിഷങ്ങൾ ആയായതിനാൽ അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല.