ജിദ്ദ: നഗര സൗന്ദര്യവത്ക്കരണത്തിൻ്റെയും ചേരികൾ നീക്കം ചെയ്യുന്നതിൻ്റെയും ഭാഗമായി പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങളുടെ കണക്കുകൾ പുറത്ത്. മലയാളികടക്കമുള്ള പ്രവാസികളുടെ ഉറക്കം കളയുന്നതാണ് പുതിയ റിപ്പോർട്ട്. ജിദ്ദയുടെ മുഖഛായ മാറ്റുന്ന പദ്ധതിക്ക് കീഴിൽ അമ്പതിനായിരത്തോളം കെട്ടിടങ്ങളാണ് പൊളിക്കാനുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം തന്നെ കെട്ടിടങ്ങൾ വ്യാപകമായി പൊളിക്കൽ തുടങ്ങിയതോടെ പ്രവാസികൾ താമസ സൗകര്യങ്ങൾ തേടിയും ഉപജീവനമാർഗ്ഗങ്ങളായ സ്ഥാപനങ്ങൾ അടക്കം ഒഴിയുകയും ചെയ്തത് വൻ പ്രതിസന്ധി തീർത്തിട്ടുണ്ട്. ഇത് വരെ പതിനൊന്നായിരം കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചത്. ഇതിനിടെയാണ് ഇതിന്റെ നാലിരട്ടി കെട്ടിടങ്ങൾ പൊളിക്കാനുണ്ടെന്ന വെളിപ്പെടുത്തൽ.
11,000 ത്തിലധികം കെട്ടിടങ്ങൾ നീക്കം ചെയ്തതായും 50,000 കെട്ടിടങ്ങൾ നീക്കം ചെയ്യാനും ഉണ്ടെന്നും അൽ ഇഖ്ബാരിയാ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 13 സ്ട്രീറ്റ്റുകളിലായാണ് ഇത്രയും കെട്ടിടങ്ങൾ പൊളിച്ചത്. 138 സ്ട്രീറ്റ്റുകളിലായാണ് അമ്പതിനായിരം കെട്ടിടങ്ങൾ പൊളിക്കാനുള്ളത്.
അതേസമയം, കെട്ടിടം ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലെ ചേരി നിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നുണ്ടെന്ന് അൽ-ഇഖ്ബാരിയ ചാനലിന്റെ റിപ്പോർട്ട് പറയുന്നു. കമ്മറ്റിയുടെ ആസ്ഥാനത്ത് ഇലക്‌ട്രോണിക് രീതിയിൽ രേഖകൾ സമർപ്പിക്കുക, സമർപ്പിക്കുന്ന രേഖകളുടെ സമഗ്രത ഉറപ്പാക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി നടത്തുന്ന ഓഡിറ്റ് എന്നിങ്ങനെയുള്ള ഘട്ടങ്ങൾക്ക് ശേഷമാണ് നഷ്ടപരിഹാരം ലഭ്യമാകുക.
എമിറേറ്റ് ഓഫ് മക്ക റീജിയണും സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് അതോറിറ്റിയും ജിദ്ദ മുനിസിപ്പാലിറ്റിയും ചേർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ മൂല്യനിർണയങ്ങൾക്ക് ശേഷം ആയിരിക്കും നഷ്ടപരിഹാരം ലഭിക്കുക.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup




