റിയാദ് സീസൺ വൻ വിജയം: 10 ദശലക്ഷം സന്ദർശകർ, 100 ദിവസത്തിനുള്ളിൽ 10 ലക്ഷം വിനോദസഞ്ചാരികൾ

0
2128

റിയാദ്: സഊദി ടൂറിസം പ്രതീക്ഷിച്ചതിലും വിജയം കാണുന്നതായി റിപ്പോർട്ടുകൾ. ടൂറിസത്തിന്റെ ഭാഗമായുള്ള റിയാദ് സീസൺ കണക്കുകൾ തന്നെ ഇതാണ് വെളിപ്പെടുത്തുന്നത്. നൂറ് ദിവസത്തിനുള്ളിൽ റിയാദ് സീസൺ 2 വിൽ എത്തിയവരുടെ എണ്ണം 10 ദശലക്ഷം കവിഞ്ഞതായാണ് കണക്കുകൾ. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷൈഖ് ആണ് കാര്യം വെളിപ്പെടുത്തിയത്.

റിയാദ് സീസൺ അതിന്റെ രണ്ടാം പതിപ്പിൽ തുടക്കം മുതൽ 100 ദിവസം പിന്നിട്ടപ്പോൾ 10 ദശലക്ഷത്തിലധികം സന്ദർശകരും ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികളും ഇവിടെ എത്തിയതായതിൽ തുർക്കി അൽ ഷൈഖ് സന്തോഷം പ്രകടിപ്പിച്ചു.

റിയാദ് സീസണിന്റെ വിജയവും വൻതോതിലുള്ള സന്ദർശകരുടെ ഒഴുക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയും മാർഗനിർദേശവും കൊണ്ടാണ്. അതേസമയം, അടുത്തതായി വരുന്നത് ഇതിലേറെ മനോഹരമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

2021 ഒക്ടോബർ 21 ന് പ്രത്യേക ആകർഷമായ ഉദ്ഘാടനത്തോടെയാണ് റിയാദ് സീസൺ അതിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന് മാത്രം 750,000-ലധികം ആളുകൾ എത്തിയതായാണ് കണക്കുകൾ. ഇതിന് പുറമെ നിരവധി ടിവി ചാനലുകൾ, വെബ്‌സൈറ്റുകൾ, ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോമുകളിലായി നടന്ന തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ ഇത്‌ കാണുകയും ചെയ്തിട്ടുണ്ട്.

വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇

Gulf News Updates Whatsup