ഉന്നത വിജയം നേടിയ ദമ്പതികളെ കെഎംസിസി അനുമോദിച്ചു

ജിദ്ദ: കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെക്നിക്കൽ സ്റ്റഡി ആൻഡ് സ്കിൽ റീസേർച്ച് കൗൺസിൽ നടത്തിയ ഹിജാമ, ഇസ്‌ലാമിക വാസ്തു ശാസ്ത്രം എന്നിവയിൽ ഉന്നത വിജയം നേടിയ മുൻ പ്രവാസിയും റിയാദിലെ സാമൂഹ്യ പ്രവർത്തകനും കെഎംസിസി ഭാരവാഹിയുമായിരുന്ന കാടാമ്പുഴ സ്വദേശി കൊളമ്പൻ കുഞ്ഞി മുഹമ്മദിനെയും ഹിജാമ കോഴ്സ് വിജയിച്ച ഭാര്യ റസീന കുഞ്ഞി മുഹമ്മദിനേയും സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കരേക്കാട് നോർത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച “ചിറക് ” എന്ന പരിപാടിയിൽ വെച്ച് മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇരുവർക്കും സൗദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി വക മെമെന്റോ സമ്മാനിച്ചു.

പരിപാടിയിൽ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികളും കെഎംസിസി പ്രവർത്തകരുംപങ്കെടുത്തു.

സഊദി – മാറാക്കര പഞ്ചായത്ത് കെഎംസിസി ട്രഷറർ ടി.എ നാസർ (നാസർ മക്ക), മറ്റു ഭാരവാഹികളായ മുജീബ് റഹ്‌മാൻ നെയ്യത്തൂർ, ഷഫീഖ് ആറ്റുപുറം എന്നിവർ അനുമോദിക്കൽ ചടങ്ങിന് നേതൃത്വം നൽകി.