സഊദിയിൽ കൊവിഡ് രോഗമുക്തിയിൽ വൻ വർധനവ്, ഇന്ന് മാത്രം 6,296 രോഗമുക്തർ

0
1857

റിയാദ്: സഊദിയിൽ ഇന്ന് 4,838 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 657,192 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,922 ആയി.

6,296 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 606,130 ആയി. അതേസമയം, ഗുരുതര രോഗികൾ 705 ആയും ഉയർന്നു. നിലവിൽ 42,145 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമാണ്. റിയാദ് 1,516, ജിദ്ദ 509, മദീന 198, ഹുഫൂഫ് 189, മക്ക 156, ജിസാൻ 113, ദമ്മാം 113, അബഹ 109 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം രാജ്യത്ത് ഇതുവരെ 5,55,61,587 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റർ ഡോസുമാണ്.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O