റിയാദ്: പ്രഭാത നിസ്കാരത്തിന് ശേഷം പുറത്തിറങ്ങി പോകുന്നയാളെ ഓടിച്ചിട്ട് കൊള്ളയടിക്കുന്ന ഭയാനകമായ കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. സഊദിയിലെ ഒരു പ്രവിശ്യയിലാണ് ഭീതി പരത്തുന്ന സംഭവം അരങ്ങേറിയത്. പള്ളിയിൽ നിന്നിറങ്ങി പോകുന്നതിടെ ഇദ്ദേഹത്തെ രണ്ട് പേരുമായി അമിതവേഗതയിൽ വന്ന ഒരു കാർ പിന്നിൽ നിന്ന് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഊദി മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ഇക്കഴിഞ്ഞ വ്യാഴാഴ്ചയിലെ ഒരു സിസിടിവി ദൃശ്യമാണ് പ്രചരിക്കുന്നത്. ഒരാൾ തെരുവിലൂടെ നടന്നുപോകുന്നത് കാണുന്നുണ്ട്. ഈ സമയത്ത് രണ്ട് പേരുമായി അമിതവേഗതയിൽ വന്ന ഒരു കാർ പിന്നിൽ നിന്ന് ഇടിച്ച് അദ്ദേഹത്തെ മീറ്ററുകളോളം തെറിപ്പിക്കുകയായിരുന്നു. പിന്നീട് മോഷ്ടാരിലൊരാൾ ഇരയുടെ കൈകൾ ബന്ധിച്ച് മറ്റൊരാൾ പണം കവർന്നെടുത്തു.
സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ #دهس_وسرقه_رجل_بعد_صلاه_الفحر (# Run over and stole by a man after the Fajr prayer) എന്ന രീതിയിൽ ഹാഷ്ടാഗിൽ തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ കുറ്റകൃത്യത്തിലെ കുറ്റവാളികളെ ഉടൻ പിടികൂടി ശക്തമായ ശിക്ഷ നൽകണമെന്നാണ് ആവശ്യം.
സഊദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോ 👇
വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/DeZkkFHZdXWEjIp9fqZJ3l