റിയാദ്: സഊദിയില്‍ അഴിമതിക്കേസിൽ മുൻ അംബാസിഡർ അറസ്റ്റിൽ. വിദേശ രാജ്യത്ത് സഊദിയുടെ അംബാസിഡർ ആയി പ്രവർത്തിച്ച ഉദ്യോഗസ്ഥനെയാണ് അഴിമതിക്കേസിൽ ജയിൽ ശിക്ഷ വിധിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടകരില്‍ നിന്ന് വന്‍ തുക കൈക്കൂലിയായി വാങ്ങി അനധികൃതമായി തീര്‍ഥാടക വിസ അനുവദിക്കാന്‍ സൗകര്യമൊരുക്കിയതിനാണ് മുന്‍ അംബാസഡറെ ശിക്ഷിച്ചത്. ആറ് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴയുമാണ് ഇയാള്‍ക്കു വിധിച്ചതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. എന്നാല്‍ മുന്‍ അംബാസഡറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അഴിമതി വിരുദ്ധ അതോറിറ്റിയും പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്ന നിരവധി ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. നോട്ടറിയും ബോർഡർ ഗാർഡ് ഓഫീസറും ഉൾപ്പെടെ നിരവധി പേർ ഉൾപ്പെടുന്ന അഴിമതി കേസുകളാണ് നടന്നുവരുന്നത്. ഭൂമി ഇടപാടുകൾ, കൈക്കൂലി, വ്യാജ രേഖകൾ, തെറ്റായ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റ് അധികാര ദുർവിനിയോഗം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അഴിമതിക്കേസുകൾ.
കൊവിഡ് ഇമ്മ്യൂൺ സ്റ്റാറ്റസ് നില പരിഷ്കരിച്ചതിന് പകരമായി പണം സ്വീകരിച്ചുവെന്നാരോപിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഒമ്പത് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാറായി പ്രവർത്തിച്ച ആറ് പ്രവാസികളെയും അറസ്റ്റ് ചെയ്ത്തിട്ടുണ്ട്.
ഇമ്മ്യൂൺ സ്റ്റാറ്റസ് മാറ്റാൻ കൈകൂലി; പ്രവാസികളായ ഇടനിലക്കാർ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിൽ, നോട്ടറിയും ബോർഡർ ഗാർഡ് ഓഫീസറും ഉൾപ്പെടെ നിരവധി പേർ ഉൾപ്പെടുന്ന അഴിമതി കേസുകളുടെയും വിശദാംശങ്ങൾ പുറത്ത് വിട്ട് നസാഹ