അബ്ഷിർ മൊബൈൽ നമ്പർ നഷ്ടപ്പെട്ടാൽ ഫിംഗർ നൽകാതെ ഓൺലൈൻ വഴി നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യം

0
4783

റിയാദ്: അബ്ഷിർ മൊബൈൽ നമ്പർ നഷ്ടപ്പെട്ടാൽ കിയോസ്‌ക് മെഷീനിൽ പോകാതെ തന്നെ പുതിയ നമ്പറിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ സംവിധാനം. നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ അപ്‌ഡേറ്റ്. നിലവിൽ നമ്പർ മാറ്റുന്നതിനായി ഇതിനായുള്ള പ്രത്യേക മെഷീൻ സ്ഥാപിച്ച കേന്ദ്രങ്ങൾ കണ്ടെത്തി ഫിംഗർ നൽകി വെരിഫിക്കേഷൻ ചെയ്യേണ്ടിയിരുന്നു. എന്നാൽ, പുതിയ സംവിധാനം വഴി മെഷീനിൽ ഫിംഗർ നൽകാതെ വെരിഫിക്കേഷൻ നൽകി നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് സജ്ജമായത്.

അബ്ഷിർ ഓൺലൈൻ പോർട്ടലിൽ തന്നെയാണ് ഈ സൗകര്യം. എന്നാൽ, ഈ സംവിധാനം ഉപയോഗിക്കുന്നതിനു സ്വന്തം ഇഖാമയിൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ കൈവശം ഉണ്ടായിരിക്കേണ്ടതും നിലവിലെ അബ്ഷിർ പാസ്‌വേഡ് കൈവശം ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.

https://www.absher.sa എന്ന ലോഗിൻ ചെയ്യാനുള്ള സൈറ്റിൽപോയാൽ ഇത് പൂർത്തീകരിക്കാനാകും. അതിനായി ഈ ലിങ്കിൽ കയറിയാൽ മതി. ശേഷം പേജ് അറബിയിൽ ആണെങ്കിൽ ഇംഗ്ലീഷിലേക്ക് തിരഞ്ഞെടുക്കാം. തുടർന്ന് ചേഞ്ച് മൊബൈൽ നമ്പർ എന്നത് തിരഞ്ഞെടുക്കണം.

ഐഡി ഉടമയ്ക്ക് ആക്റ്റിവ് ഒരു അബ്ഷർ അക്കൗണ്ട് ഉണ്ടായിരിക്കണം, പുതിയ മൊബൈൽ നമ്പർ ഉടമയുടെ ഇഖാമക്ക് കീഴിൽ രജിസ്റ്റർ ചെയ്‌തത്‌ ആയിരിക്കണം, ഐഡി ഉടമയുടെ പ്രായം 75 ൽ കൂടുതലാകരുത്, ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നീ കാര്യങ്ങൾ പാലിച്ചാൽ അടുത്ത പേജിലേക്ക് പോകാൻ സാധിക്കും. അവിടെ ആവശ്യപ്പെടുന്ന അബ്ഷിർ യൂസറും പാസ്‌വേർഡും നൽകി വീണ്ടും മുന്നോട് യി പാസ്പോർട്ട് നമ്പറും മാറ്റേണ്ട മൊബൈൽ നമ്പറും നൽകി വീണ്ടും മുന്നോട്ട് പോയാൽ പുതിയ നമ്പറിലേക്ക് വരുന്ന OTP നൽകുന്നതോടെ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ നമ്പർ മാറിയെന്ന അബഷിറിൽ നിന്നുള്ള സന്ദേശവും മൊബൈലിൽ ലഭിക്കും.