മക്ക: കൊവിഡാനന്തരം കേരളത്തിൽ നിന്നുമെത്തിയ ആദ്യ ഉംറ തീർത്ഥാടക സംഘത്തിന് മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സ്‌നേഹ വിരുന്നൊരുക്കി. അൽഹിന്ദ് ട്രാവൽസിനു കീഴിൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഉംറ സംഘമെത്തിയത്. മദീന സന്ദർശനം പൂർത്തിയാക്കി ജനുവരി പത്തിന് മക്കയിൽ എത്തിയ സംഘത്തെ മക്ക കെഎംസിസി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചിരുന്നു.
വ്യവസായ പ്രമുഖനും കെഎംസിസി നേതാവുമായ ഇസ്സുദ്ധീൻ ആലുക്കലിന്റെ ആതിഥേയത്വത്തിൽ അവാലിയിലെ ബൈത്തുന്നദ്‌വി ഓഡിറ്റോറിയായത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. മക്ക കെഎംസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
സഊദി നാഷണൽ കെഎംസിസി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ചടങ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ പരീക്ഷണങ്ങളെ പ്രാർത്ഥനകളുടെ കരുത്ത് കൊണ്ട് പ്രതിരോധിക്കണമെന്നും വരാനിരിക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്കുള്ള കെഎംസിസിയുടെ മുന്നൊരുക്കത്തിന്റെ തുടക്കമാണ് ഈ ചടങ്ങ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
മക്ക കെഎംസിസി നേതാക്കളായ സുലൈമാൻ മാളിയേക്കൽ, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, മുസ്തഫ മഞ്ഞക്കുളം, നാസർ കിൻസാറ, ഹാരിസ് പെരുവള്ളൂർ, ഹമീദ് കാവന്നൂർ തുടങ്ങിയവർ സംസാരിച്ചു . മുസ്തഫ മലയിൽ സ്വാഗതവും ഇസ്സുദ്ധീൻ ആലുക്കൽ നന്ദിയും പറഞു .
അവാലി കെഎംസിസി നേതാക്കളായ നിസാർ എസ്റ്റേറ്റ്മുക്ക്, താജുദ്ധീൻ കുട്ടത്തി, ഉസ്മാൻ നാലകത്ത്, ഉമ്മർ മണ്ണാർക്കാട്, ഇബ്രാഹീം വയനാട്, അബ്ദുറഹ്മാൻ ഒടമല, ഷഹീർ അബ്ബാസ്, ഷുക്കൂർ താനൂർ, ശിഹാബ് മഞ്ചേരി, ഷാഫി എം അക്ബർ, ഇഫ്‌തറാസുദ്ധീൻ ,ഇയാസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.




