അൽജൗഫ്: കഴിഞ്ഞ മണിക്കൂറുകളിൽ, വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റ് ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാക്ഷ്യം വഹിച്ചു.
ഗവർണറേറ്റിനുള്ളിലെ നിരവധി റോഡുകളിലും പ്രദേശങ്ങളിലും മഞ്ഞ് വീഴുന്നതിന്റെ ശ്രദ്ധേയമായ ദൃശ്യങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയകളിൽ പ്രദേശവാസികൾ അപ്‌ലോഡ് ചെയ്തു. അതിരൂക്ഷമായ മഞ്ഞു വീഴ്ചയാണ് ഇവിടെ അനുഭവപ്പടുന്നത്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അഖിൽ അൽ-അഖീൽ ഇന്നലെ (ഞായറാഴ്‌ച) തബൂക്ക് മേഖലയിലെ ചില ഉയർന്ന മേഖലകളിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും അൽ-ജൗഫിലും ചില ഭാഗങ്ങളിൽ മഞ്ഞ് വീഴാനുള്ള സാധ്യത രേഖപ്പെടുത്തിയിരുന്നു.
ഞായറാഴ്ച താപനില താഴ്ന്ന് മൈനസ് 3 ആണ് തുറൈഫിൽ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച മൈനസ് 7 ഉം ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിൽ മൈനസ് 2, 3,4 എന്നിങ്ങനെ യായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റും അടിച്ചു വീശുന്നതാണ് മഞ്ഞു വീഴ്ചക്ക് കാരണം. ശൈത്യവും മഴയും ശീത കാറ്റും വലിയ കാരണം തണുത്ത് വിറയ്ക്കുന്ന സാഹചര്യമാണുള്ളത്.
വീഡിയോ കാണാം👇