കൊവിഡ് നിയമ ലംഘന പരിശോധന ശക്തം; സഊദിയിൽ ഒരാഴ്ചക്കിടെ 32,532 നിയമ ലംഘനങ്ങൾ പിടികൂടി

0
1802

റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവരെ വ്യാപകമായി പിടികൂടി പിഴ ചുമത്തുന്നു. ഒരാഴ്ചക്കിടെ മാത്രം 32,532 കൊവിഡ് -19″ നെതിരായ മുൻകരുതൽ, പ്രതിരോധ നടപടികളുടെ ലംഘനങ്ങൾ പിടികൂടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ് മേഖലയിൽ 9,722, മദീന മേഖലയിൽ 5,224, കിഴക്കൻ മേഖലയിൽ 3,719, മക്ക മേഖലയിൽ 3,575, ഖസീം മേഖലയിൽ 1926, ജസാൻ മേഖലയിൽ 1,852, ഹായിൽ മേഖലയിൽ 1,353 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. അൽ-ജൗഫ് മേഖല 1,243, ബഹ മേഖലയിൽ 985, അസീർ മേഖല 862, വടക്കൻ അതിർത്തി മേഖല 835, തുടർന്ന് തബൂക്ക് മേഖല 695, നജ്‌റാൻ മേഖല 541 എന്നിങ്ങനെയും ലംഘനങ്ങൾ കണ്ടെത്തി.

പ്രതിരോധ നടപടികളും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.