സഊദിയിൽ ഇന്ന് പ്രതിദിന കൊവിഡിൽ ആശ്വാസമേകുന്ന കുറവ്

0
3064

റിയാദ്: സഊദിയിൽ ഇന്ന് 5,281 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 609,953 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,905 ആയി.

2,996 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 561,542 ആയി. 310 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. ഇന്ന് പുതിയ കേസുകളിൽ നേരിയ കുറവ് വന്നത് ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ 5,628 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്ന് കുറവ് വന്നത് അൽപം ആശ്വാസം നൽകുന്നുണ്ട്.