സഊദിയിൽ ലോൺട്രി കടകളിൽ വസ്ത്രങ്ങൾ തറയിൽ വെച്ചാൽ 1,000 റിയാൽ പിഴ

0
1900

റിയാദ്: സഊദിയിൽ അലക്കു കടകളിൽ (ലോൺഡ്രി) വസ്ത്രങ്ങൾ തറയിലിട്ടാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതൽ ഇത്തരത്തിൽ വസ്ത്രങ്ങൾ തറയിൽ വെച്ചാൽ പിഴ ഈടാക്കിത്തുടങ്ങും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താൻ അവസരവും നൽകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്കുള്ളിൽ കാമറ വെക്കുന്നതും അംഗീകാരമില്ലാത്ത പൗഡറുകളും കോസ്മെറ്റിക്കുകളും ഉപയോഗിക്കുന്നതും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടെ ഗ്രൂമിങ് ഷോപ്പുകൾക്കുള്ളിൽ കാമറകൾക്ക് നിരോധനം, ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള നിരോധം, ബാർബർ ഷോപ്പുകളിൽ സിംഗിൾ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിരോധം എന്നിവ ലംഘിച്ചാലുള്ള പിഴകളും വാണിജ്യ സ്ഥാപനങ്ങളിൽ ജോലിക്കാർക്ക് ബലദിയ്യ കാർഡ് ഇല്ലെങ്കിൽ ചുമത്തുന്ന പിഴകളുമെല്ലാം ശനിയാഴ്ച മുതൽ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.