സഊദിയിൽ ഇന്ന് 2,051 രോഗമുക്തി

0
2552

റിയാദ്: സഊദിയിൽ ഇന്ന് 4,652 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 588,183 ആയി. മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,897 ആയി.

2,051 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 549,558 ആയി. 190 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 27,129 ആയി ഉയർന്നു.