അവധിയിലുള്ള പ്രവാസികൾ മടക്ക യാത്ര തിടുക്കത്തിലാക്കുന്നു, വിമാന ടിക്കറ്റുകൾക്കായി നെട്ടോട്ടം

പരിമിതമായ സീറ്റുകളും ഉയർന്ന ടിക്കറ്റ് ആവശ്യവുമാണ് നിരക്ക് കുത്തനെ ഉയരൻ കാരണം

0
3620

കൊച്ചി: ലോകമെമ്പാടും അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഭാഗമായി കൊവിഡ് കേസുകൾ വീണ്ടും ക്രമാതീതമായി ഉയരുമ്പോൾ, അവധിയെടുത്ത് കേരളത്തിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർ (എൻആർഐ) തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള പരിഭ്രാന്തിയിൽ. ഉയർന്ന ഡിമാൻഡ് കാരണം, കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാന നിരക്കും കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യത്തിൽ വിമാന നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് പലരും മടക്ക യാത്ര ഉടൻ തന്നെ ചെയ്യാനുള്ള തിടുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതോടൊപ്പം, അവധിക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസികൾ തത്കാലം യാത്ര വേണ്ടെന്ന നിലപാടും സ്വീകരിക്കുന്നതായും ട്രാവൽ രംഗത്തുള്ളവർ പറയുന്നു. സഊദിയിൽ ജോലി ചെയ്യുന്ന സിബിൻ കുഞ്ഞുമോൻ നവംബറിലാണ് രണ്ട് മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. ജനുവരി 21 ന് മടക്കയാത്ര ഷെഡ്യൂൾ ചെയ്തതിനാൽ അദ്ദേഹം ടൂ-വേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സഊദി അറേബ്യൻ ഭരണകൂടം മുൻ ലോക്ക്ഡൗണിനു സമാനമായി കർശന നടപടികൾ സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ നേരത്തെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ കേരളത്തിൽ കുടുങ്ങിക്കിടക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്ത പലരെയും ഞങ്ങൾക്കറിയാം. പ്രവാസികൾക്കിടയിൽ പരിഭ്രാന്തിയുണ്ട്. 28,000 രൂപ കൊടുത്ത് ടൂ-വേ ടിക്കറ്റുമായാണ് ഞാൻ വന്നത്. ഇപ്പോൾ, ജനുവരി 21 മുതൽ ജനുവരി 7 വരെ റിട്ടേൺ ടിക്കറ്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഞാൻ 17,000 രൂപ അധികമായി നൽകിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

പ്രവാസികൾ അവരുടെ അവധി വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, വാർഷിക അവധി ലഭിക്കാനുണ്ടെങ്കിലും പലരും ഇപ്പോൾ കേരളം സന്ദർശിക്കാൻ മടിക്കുകയാണ്. പരിഭ്രാന്തി തന്നെയാണ് കാരണം. 2019 അവസാനമായി കേരളത്തിലെത്തിയ ചേർത്തല സ്വദേശി തന്റെ ദുരനുഭവം വിവരിക്കുന്നുണ്ട്. കൊവിഡ് വ്യാപനം എനിക്ക് 2020 ലും 2021 ലും അവധിയെടുക്കാൻ കഴിഞ്ഞില്ലെന്നും ജനുവരി 16 ന് ഇപ്പോൾ ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തുവെങ്കിലും കൊവിഡ് വീണ്ടും പടർന്നു പിടിക്കുന്നതിനാൽ, വിമാന സർവീസുകൾ നിർത്തിയേക്കാവുന്നതിനാൽ യാത്ര നിർത്തിവെക്കാൻ എന്റെ സഹപ്രവർത്തകർ ഉപദേശിക്കുന്നുവെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന ചേർത്തല സ്വദേശി അശോക് ചന്ദ്രൻ പറഞ്ഞു. ഇതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണിദ്ദേഹം.

അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദം കാരണം പ്രവാസികൾ പരിഭ്രാന്തിയിലാണെന്നും നിരവധി പേർ സംസ്ഥാനത്ത് നിന്ന് മടങ്ങുന്നുണ്ടെന്നും ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ പൗലോസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, നിരവധി ആളുകൾ അവരുടെ യാത്രാ പ്ലാനുകൾ മാറ്റി അതിവേഗം തിരിച്ചു പോകാൻ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു.

ഇന്ത്യയിൽ, കൊവിഡിന് മുമ്പുള്ള സമയത്തേക്ക് വിമാന സർവീസുകൾ ഇനിയും തിരിച്ചെത്തിയിട്ടില്ല. പരിമിതമായ ഫ്ലൈറ്റുകൾ മാത്രമാണുള്ളത്, അതോടൊപ്പം തന്നെ ടിക്കറ്റുകളുടെ ആവശ്യം വളരെ ഉയർന്നതാണ്. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.