ഡോ. സൈദലവി ഹുദവിയെ അനുമോദിച്ചു

ജിദ്ദ: ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.സൈദലവി
ഹുദവി കടാമ്പുഴയെ മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി അനുമോദിച്ചു.
ബിസിനസ്സ് സ്റ്റഡീസ് വിഭാഗത്തിൽ പ്രൊഫ. അബ്ദുൽ അസീമിനു കീഴിലായിരുന്നു ഗവേഷണം. “സാംസാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രകടനരീതിയിൽ ആധികാരിക നേതൃത്വ ശൈലിയുടെ സാധ്യതകൾ” എന്ന വിഷയത്തെ അധികരിച്ചുള്ള പഠനത്തിനായിരുന്നു ഡോക്ടറേറ്റ്.

പറപ്പൂർ സബീലുൽ ഹിദായയിലെ പഠന ശേഷം ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും ഹുദവി ബിരുദം നേടി. ഇതോടൊപ്പം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, മൗലാന ആസാദ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എയും, എം ഫി ലും കരസ്ഥമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക് ബാങ്കിങ്, കൾച്ചറൽ ഇന്റലിജൻസ് തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വിവിധ ദേശീയ- അന്തർദേശീയ സെമിനാറുകളിൽ
ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. സൈദലവി ഹുദവി നിലവിൽ മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയിൽ ബിസിനസ് സ്റ്റഡീസ് ഡിപാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. മുൻ എം എസ് എഫ് ദേശീയ കമ്മിറ്റിയിൽ ഹൈദരാബാദ് സോണൽ കൻവീനർ ആയിരുന്നു.

മലപ്പുറം എയർലൈൻസ് റസ്റ്റാറൻ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ലീഡേഴ് ക്യാമ്പായ “തക് വീൻ 2022” വിൽ വെച്ച് മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ഉപഹാരം ഡോ. സൈദലവി ഹുദവിക്ക് സമ്മാനിച്ചു.

മാറാക്കര ഗ്ലോബൽ കെ എം സി സി പ്രസിഡൻ്റ് ടി. എം ബഷീർ കുഞ്ഞു, ഉപദേശക സമിതി ചെയർമാൻ എം.ടി. എ ബക്കർ ഹാജി, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി തുറക്കൽ അബൂബക്കർ , കുറ്റിപ്പുറം ബ്ലോക്ക് മെമ്പർമാരായ ഒ.കെ സുബൈർ, പി. വി നാസിബുദ്ധിൻ, പഞ്ചായത്ത് ക്ഷേമകര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കാലൊടി അബു ഹാജി, ടി.പി കുഞ്ഞുട്ടി ഹാജി, ഒ കെ കുഞ്ഞിപ്പ, മുസ്തഫ ഹാജി അയനിക്കുന്നൻ, എ. പി അബ്ദു, മാടക്കൽ മൊയ്തീൻ, കല്ലിങ്ങൽ റഫീഖ്, യൂത്ത് ലീഗ് നേതാക്കളായ എ. പി ജാഫറലി, ജുനൈദ് പാമ്പലത്ത്, കല്ലൻ ജംഷാദ്, പ്രവാസി ലീഗ് നേതാക്കളായ പി. പി ഹംസ കുട്ടി ഹാജി, സിദ്ദീഖ് തയ്യിൽ, റഷീദ് കീഴുമുറി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.