ഡാക്കാർ റാലിയിൽ പങ്കെടുത്ത കാർ പലതവണ മറിഞ്ഞ് സുരക്ഷിതമായി നിന്നു, അദ്‌ഭുതപ്പെടുത്തും ഈ വീഡിയോ

0
6122

റിയാദ്: സഊദിയിൽ നടന്നു വരുന്ന ഡാക്കാർ റാലിയിൽ ഒരു കാർ പലതവണയായി കരണം മറിഞ്ഞു അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ലിത്വാനിയൻ റാലി ഡ്രൈവർ ബെനഡിക്‌റ്റാസ് വനാഗാസ് ആണ് ദാകാർ സഊദി എഡിഷനിൽ റാലിയിൽ പങ്കെടുക്കുന്നതിനിടെ കാർ പലതവണ മറിഞ്ഞ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അതിവേഗത്തിൽ കുതിക്കുന്ന കാർ അന്തരീക്ഷത്തിൽ ഉയർന്നു പൊന്തുകയും പിന്നീട് നിലത്ത് വീണതിന് പിന്നാലെ പലതവണയായി കരണം മറിയുകയുമായിരുന്നു. ഒടുവിൽ വാഹനത്തിന്റെ മുൻഭാഗം നിലത്ത് ഇടിച്ചു നിന്നെങ്കിലും വാഹനം നിർത്തി ഡ്രൈവർ സുരക്ഷിതമായി പുറത്തിറങ്ങുന്നത് ഏവരെയും മുൾമുനയിൽ നിർത്തുന്നതായിരുന്നു. ശക്തമായി മറിഞ്ഞുകൊണ്ടിരിക്കുന്നതടക്കമുള്ള ഭായനാക രംഗം വീഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

ഡ്രൈവറും നാവിഗേറ്ററും സുഖമായിരിക്കുന്നുവെന്നും പരിക്കുകളൊന്നുമില്ലെന്നും ഡാകർ റാലി അധികൃതർ സ്ഥിരീകരിച്ചു.

വീഡിയോ 👇