റിയാദ്: സഊദിയിൽ 2022 ഫെബ്രുവരി 1 മുതൽ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ കർശനമായി നടപ്പിലാക്കാൻ ടൂറിസം മന്ത്രാലയം. ഇത് സംബന്ധമായി രാജ്യത്തെ എല്ലാ കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഹോട്ടലുകൾക്കും ടൂറിസ്റ്റ് സൗകര്യങ്ങൾക്കും ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത്, തവക്കൽന ആപ്ലിക്കേഷനിൽ “ഇമ്മ്യുൺ” സ്റ്റാറ്റസ് നില നിര്ബന്ധമാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസമോ അതിൽ കൂടുതലോ ആയ എല്ലാവർക്കും ഈ സ്റ്റാറ്റസ് ഉണ്ടാകണമെങ്കിൽ ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം.
ടൂറിസം കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, താമസ സൗകര്യങ്ങൾ, മന്ത്രാലയത്തിന്റെയും അതോറിറ്റിയുടെയും ആസ്ഥാനം, അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ബാർകോഡ് സ്കാൻ വഴി പ്രവേശന കവാടങ്ങളിൽ ഓട്ടോമാറ്റിക് വെരിഫിക്കേഷനും മോണിറ്ററുകൾ നിയമിക്കുന്നതിനുനുള്ള പുതിയ സംവിധാനങ്ങളും നടപ്പിലാക്കണം.
ഈ കാര്യങ്ങൾ സ്ഥാപനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ സ്ഥാപനങ്ങൾക്ക് 10,000 മുതൽ പിഴ ഈടാക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.





