സഊദിയിൽ ഇന്ന് പുതിയ കേസുകളിൽ വീണ്ടും കുതിപ്പ്, ഗുരുതര രോഗികളും ഉയർന്നു

0
4340

റിയാദ്: സഊദിയിൽ ഇന്ന് കൊറോണ വൈറസിന്റെ (കൊവിഡ് 19) 846 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 557,082 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് ഒരു മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,878 ആയി.

262 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 542,115 ആയി. 61 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.

ഇത്‌ വരെ പ്രാദേശിക സമയം വൈകീട്ട് 3:30 നായിരുന്നു കൊവിഡ് വിവരങ്ങൾ സഊദി ആരോഗ്യ മന്ത്രാലയം പുറത്ത് വീട്ടിരുന്നത്. പുതുവർഷം മുതൽ ഉച്ചക്ക് 12 നായിരിക്കും അപ്ഡേറ്റ് പുറത്ത് വിടുകയെന്നും മന്ത്രാലയം അറിയിച്ചു.