റിയാദ്: നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ഈ വർഷവും അനിശ്ചിതത്വത്തിൽ. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യൻ അംബാസഡര്‍ ഡോ: ഔസാഫ് സഈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജിന് അനുമതി ലഭിക്കുമെങ്കില്‍ ഇന്ത്യക്കാര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദി അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പിന്നീട് ആയിരിക്കും ഉണ്ടാകുക. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദിയില്‍ നിന്നുള്ളവര്‍ക്കായിരുന്നു ഹജിന് അനുമതിയുണ്ടായിരുന്നത്. ഈ വർഷം
ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ ഈ വര്‍ഷവും വിദേശത്തു നിന്നുള്ളവരുടെ ഹജ്ജ് എങ്ങനെ ആയിരിക്കുമെന്നതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.




