ആറ് വയസുകാരന്റെ കുടലിൽ നിന്ന് ബ്രേസ്ലെറ്റ് നീക്കം ചെയ്തു

0
2649

കഠിനമായ വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്

റിയാദ്: സഊദിയിലെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധർ ആറ് വയസ്സുള്ള കുട്ടിയുടെ കുടലിൽ നിന്ന് ബ്രേസ്‌ലെറ്റ് നീക്കം ചെയ്തു. കഠിനമായ വയറുവേദനയെ തുടർന്ന് ജിദ്ദയിലെ ചെങ്കടൽ നഗരത്തിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുവന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

എക്‌സ്‌റേ പരിശോധനയിൽ കുട്ടിയുടെ കുടലിൽ ഒരു വിചിത്രമായ വസ്തു ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ കൂടുതൽ വിശദമായ പരിശോധനയിലാണ് ബ്രേസ്‌ലെറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. പീഡിയാട്രിക് സർജൻ ഒമർ മൻസൂറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രണ്ട് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബ്രേസ്ലെറ്റ് നീക്കം ചെയ്തത്. കുടലിന്റെ കേടായ ഭാഗങ്ങളും നീക്കം ചെയ്തു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVXn80gGJIC8FHDcU1lKnf