ദോഹ: സഊദി അറേബ്യ, യു എ ഇ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി ഖത്തർ. നിലവിലെ സാഹചര്യത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഖത്തർ പബ്ലിക് ഹെൽത്ത് അതോറിറ്റി റെഡ്‌ലിസ്റ്റ് പരിഷ്‌കരിച്ചത്. കൊവിഡ് അപകടസാധ്യതയെ അടിസ്ഥാനമാക്കി നടത്തിയ അവസാന പട്ടികയിൽ ലെബനൻ, യുഎഇ, സഊദി അറേബ്യ, ജോർദാൻ, കെനിയ ഫിലിപ്പൈൻസ് എന്നിങ്ങനെ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഖത്തർ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ട്രാവൽ ആൻഡ് റിട്ടേൺ പോളിസിയിൽ ഇനി മുതൽ റെഡ്‌ലിസ്റ്റ് രാജ്യങ്ങളുടെ നിബന്ധനകൾ ഈ രാജ്യങ്ങളിക്കും ബാധകമാകും.
2022 ജനുവരി 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പച്ച, ചുവപ്പ്, ഗുരുതര ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഖത്തർ രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്.
നേരത്തെ 16 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന കൊവിഡ്-19 അസാധാരണമായ ചുവപ്പ് പട്ടികയിൽ ഇപ്പോൾ ഒമ്പത് രാജ്യങ്ങളാണുള്ളത്ത്. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ബോട്സ്വാന, ലെസോത്തോ, നമീബിയ, സിംബാബ്‌വെ എന്നിവയാണ് ഇപ്പോഴും ഗുരുതര റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ. നേരത്തെ ഗുരുതര റെഡ്‌ലിസ്റ്റിൽ ഉണ്ടായിരുന്ന ഫിലിപ്പീൻസിനെ സാധാരണ റെഡ് ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ 153 രാജ്യങ്ങളാണ് ഖത്തറിന്റെ ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. 47 രാജ്യങ്ങൾ റെഡ്‌ലിസ്റ്റിലും 09 രാജ്യങ്ങൾ അത്യന്തം അപകടം പിടിച്ച ഗുരുതര റെഡ്‌ലിസ്റ്റിലും ഉണ്ട്.
ഒമിക്രോൺ വകഭേദം പല രാജ്യങ്ങളിലും വ്യാപിക്കുന്നതിനാൽ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിൽ പോലും കേസുകൾ കുതിച്ചുയരുകയാണ്.
ഫെബ്രുവരി 1 മുതൽ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം ആളുകൾക്ക് ഇഹതിറാസിലെ ഗോൾഡ് ഫ്രെയിം നഷ്ടപ്പെടും. ഇവർ ഇതിനു മുൻപേ തന്നെ വാക്‌സിൻ സ്വീകരിച്ച് സ്റ്റാറ്റസ് നിലനിർത്തണം.
ഗ്രീൻ ലിസ്റ്റ്: https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf
റെഡ് ലിസ്റ്റ്: https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf
ഗുരുതര റെഡ്‌ലിസ്റ്റ്: https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf
ഓരോ കാറ്റഗറിക്കാരും സ്വീകരിക്കേണ്ട ക്വാറന്റൈൻ നടപടികൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx