കാവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വി ഉസ്മാന് സ്വീകരണം നൽകി

ജിദ്ദ: പ്രവാസിയായിരിക്കെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു അട്ടിമറി വിജയം നേടി ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ജിദ്ദയിൽ എത്തിയ പി. വി ഉസ്മാന് കെഎംസിസി പ്രവർത്തകർ സ്വീകരണം നൽകി. ഷറഫിയ സിറ്റി കെ എം സി സി ഹാളിൽ നടന്ന സീതി ഹാജി അനുസ്മരണവും സ്വീകരണ പരിപാടിയും ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി യും, കാവനൂർ പഞ്ചയാത്ത് കെ എം സി സി യും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്.

പരിപാടി മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് മെമ്പർ നാസർ വെളിയങ്കോട് സീതി ഹാജ്ജി അനുസ്മരണം നടത്തി. മത സഹോദര്യത്തിന് വേണ്ടി നിലകൊള്ളുകയും അതോടപ്പം സമുദയത്തിന് അർഹമായത് നേടികൊടുക്കുകയും ചെയ്തിട്ടുള്ള ആർജവുമുള്ള നേതാവായിരുന്നു സീതി ഹാജി എന്ന് അദ്ദേഹം പറഞ്ഞു. ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. കെ അഷ്‌റവ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കെഎംസിസി വക മെമെന്റോ എം. കെ അഷ്‌റഫഫും കാവനൂർ പഞ്ചയത്ത് കെഎംസിസി വക മെമെന്റോ സി. പി മൊയിതീൻ കുട്ടിയും ഉസ്മാന് കൈമാറി. കെ എം സി സി മലപ്പുറം ജില്ല സെക്രട്ടറി സുൽഫീക്കർ ഒതായി, പി. വി ഉസ്മാൻ കെ എം സി സി പ്രവർത്തകൻ ആയിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞു. കെ. വി സലാം സ്വഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. സുബൈർ പന്നിപ്പാറ ഖിറാഅത് നടത്തി.