റിയാദ്: സഊദി പ്രവാസികൾക്ക് ഉറ്റു നോക്കുന്ന ഇന്ത്യ – സഊദി എയർ ബാബ്ൾ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. ജനുവരി ഒന്നു മുതൽ ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ സഊദി ഒഴികെ മുഴുവൻ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡിസംബർ 31 ഓടെ ചാർട്ടേണ്ട് ഫ്ലൈറ്റുകൾ അവസാനിക്കുമെന്നും ജനുവരി ഒന്നു മുതൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവ്വീസുകൾ ആയിരിക്കും ഉണ്ടാക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് സംബന്ധമായി ഇരു രാജ്യങ്ങളും ഓദ്യോഗികമായി പ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നതിനു ശേഷം സർവ്വീസുകൾ എയർ ബബ്ൾ പ്രകാരം ആരംഭിക്കുകയും ചെയ്‌താൽ നിലവിലെ സഊദി – ഇന്ത്യ യാത്രാ ദുരിതത്തിന് അറുതിയാകും. കരാർ നിലവിൽ വന്നാൽ കൂടുതൽ സർവ്വീസുകൾ നേരിട്ട് നടത്താനാകും.