സഊദിയിൽ പെട്രോൾ പമ്പിൽ നിന്ന് തീപ്പിടിച്ച വാഹനം സാഹസികമായി കെട്ടിവലിച്ച് വൻ ദുരന്തം ഒഴിവാക്കി സഊദി പൗരൻ

0
4228

ദമാം: പെട്രോൾ പമ്പിൽ തീപ്പിടിച്ച വാഹനം സാഹസികമായി കെട്ടിവലിച്ച് വൻ ദുരന്തം ഒഴിവാക്കി സഊദി പൗരൻ. കിഴക്കൻ സഊദിയിലെ ജുബൈൽ ഗവർണറേറ്റിലെ ഒരു പെട്രോൾ സ്റ്റേഷനിലാണ് നാല്പതു കാരനായ സഊദി യുവാവ് തന്റെ ധീരത പുറത്തെടുത്ത് വൻ അപകടത്തിൽ നിന്ന് രക്ഷിച്ചത്.

പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചതോടെ സ്റ്റേഷൻ ഫയർ എക്‌സ്‌റ്റിംഗുഷറുകൾ ഉപയോഗിച്ച് തീക്കെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സ്‌റ്റേഷനുള്ളിലെ കത്തുന്ന കാർ കെട്ടിവലിക്കാൻ തീരുമാനിക്കുകയായിരുന്നു പൗരനായ അബ്ദുൽ റഹ്മാൻ അൽ ഷെയ്ഖ്.

നിരവധി ഇന്ധനടാങ്കുകളുടെ സാമീപ്യം വലിയ ദുരന്തം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ
തീപിടിത്തം വർധിച്ചതിനെ തുടർന്ന് തീപിടിച്ച വാഹനം തന്റെ വാഹനത്തിൽ കെട്ടി സ്‌റ്റേഷനു പുറത്തേക്ക് മാറ്റുകയായിരുന്നു.

വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/12/22_مواطن-يتمكن-من-إنقاذ-محطة-وقود-بعد-اشتعال-النيران-.mp4