സഊദി രാജകുമാരൻ നഹാർ ബിൻ സഊദ് അന്തരിച്ചു

0
4476

റിയാദ്: പ്രമുഖ സഊദി രാജകുടുംബാംഗം നഹാർ ബിൻ സൗദ് രാജകുമാരൻ അന്തരിച്ചു. ഇന്ന് പുലർച്ചെ സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്.

മുൻ സഊദി ഭരണാധികാരി സഊദ് രാജാവിന്റെ 44 ആമത്തെ മകനാണ് അന്തരിച്ച നഹാർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് ആലു സഊദ്. 1962 ലായിരുന്നു നഹാർ ബിൻ സഊദ് രാജകുമാരന്റെ ജനനം.

രാജകുമാരന്റെ മരണത്തിൽ പ്രമുഖ സഊദി രാജകുടുംബാഗങ്ങളും മറ്റു പ്രമുഖരും അനുശോചനം അറിയിച്ചു.

മയ്യത്ത് നിസ്കാരം ഇന്ന് അസ്വർ നിസ്കാര ശേഷം റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടക്കും.