ജിദ്ദ: സഊദിയിൽ കടകളിൽ കയറി ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. ജിദ്ദയിലാണ് തൊഴിലാളികളെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി രണ്ട് കടകൾ കൊള്ളയടിച്ചത്. കടയിലേക്ക് ഓടിക്കയറിയ ആക്രമികൾ മൂർച്ചയുള്ള കത്തിയും തോക്കും ഉൾപ്പെടെയുള്ള ആയുധങ്ങൾ കാട്ടി കടയിലെ ലോക്കറിൽ നിന്ന് പണവും മറ്റും മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇവർ കയറിപ്പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ സഊദി പൗരന്മാരും ഒരാൾ ഛാഡ് വംശജനുമായിരുന്നു.
പ്രതികളിൽ നിന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും പണവുമെല്ലാം പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറി.
പ്രതികൾ കടകളിൽ കയറി കവർച്ച ചെയ്യുന്നതിൻ്റെയും അറസ്ത് ചെയ്തതിൻ്റെ ശേഷമുള്ള വീഡിയോയും അധികൃതർ പുറത്ത് വിട്ടു.
വീഡിയോ കാണാം👇