മദീനയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിനിടിച്ച് അപകടം; ഒരാൾ കൂടി മരിച്ചു

0
5658

മദീന: വിശുദ്ധ മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ച് വരുന്നതിനിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിനിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കൽ കോപ്ലക്സിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് സ്വദേശി ബീരാൻ കുട്ടിയുടെ ഭാര്യ റംലത്ത് ആണ് മരിച്ചത്.

മരണപ്പെട്ട റിഷാദ് അലി

നവംബർ എഴിനാണ് അപകടം നടന്നത്. മദീന സന്ദർശനം കഴിഞ്ഞ് ബദ്ർ വഴി ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി കുടുംബങ്ങൾ യാത്ര ചെയ്തിരുന്ന വാഹനം റാബിഗിന് സമീപം വെച്ചാണ് ഒട്ടകത്തിനിടിച്ച് അപകടം നടന്നത്.

മരണപ്പെട്ട അബ്ദുൽ റഊഫ്

അപകടത്തിൽ മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) സംഭവ സ്ഥലത്തും ഡ്രൈവർ പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ് (38) ആശുപത്രിയിലും വെച്ച് മരണപ്പെട്ടിരുന്നു. മരിച്ച റിഷാദ് അലി ജിസാനിലെ ബഖാല ജീവനക്കാരനായിരുന്നു. എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവീസിൽ ജീവനക്കാരനായിരുന്നു അബ്ദുൽ റഊഫ്.

അപകടത്തിൽ മരണപ്പെട്ട റിഷാദ് അലിയുടെ ഭാര്യ ഫർസീന രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി നാട്ടിലേക്ക് പോയിരുന്നു. മൂന്നര വയസുള്ള മകൾ അയമിൻ റോഹ, ജിദ്ദയിൽ ജോലി ചെയ്യുന്ന തുവ്വൂർ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിൻസില, ഇവരുടെ മാതാവ് റംലത്ത്, സഹോദരൻ മുഹമ്മദ് ബീൻസ് എന്നിവർക്കായിരുന്നു പരിക്ക് പറ്റിയിരുന്നത്. ഇവരിൽ അബ്ദുറഊഫ്, ഫർസീന, റംലത്ത് എന്നിവർക്ക് ഗുരുതര പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്.

മദീനയിൽ ഒട്ടകമിടിച്ചു മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട സംഭവം, മൂന്ന് പേരുടെ നില ഗുരുതരം

മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഒട്ടകമിടിച്ച് കാർ അപകടം, ചികിത്സയിലായിരുന്ന ഡ്രൈവറും മരണപ്പെട്ടു

റാബഗ് അപകടം: മരിച്ച റിഷാദ് അലിയുടെ മയ്യിത്ത് ഖബറടക്കി