സഊദിയിൽ ഇന്നും കൊവിഡ് കേസുകൾ നൂറിന് മുകളിൽ

0
2601

റിയാദ്: രാജ്യത്ത് ഇന്ന് 104 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കണ്ടെത്തിയ കൊവിഡ് ബാധിതരുടെ എണ്ണം 550,842 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ വൈറസ് മൂലമുള്ള മൊത്തം മരണങ്ങൾ 8,862 ആയി.

98 പുതിയ രോഗമുക്തി രേഖപ്പെടുത്തി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 540,079 ആയി. നിലവിൽ 33 പേരാണ് ഗുരുതാവസ്ഥയിൽ കഴിയുന്നത്.