സഊദിയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് രണ്ട് പേർ വെന്ത് മരിച്ചു

0
3126

റിയാദ്: സഊദിയിലെ തബൂക്കിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം തബൂക്കിലെ കാർ ഷോറൂമിന്റെ വ്യാവസായിക മേഖലയ്ക്കുള്ളിലാണ് ഇന്ധന ടാങ്കർ കത്തി നശിച്ചത്.

തീപിടിത്തത്തിൽ രണ്ട് പേരുടെ മരണത്തിനും മൂന്നാമതൊരാൾ ഗുരുതരാവസ്ഥയിൽ കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിക്കുന്നതിനും ഇടയാക്കിയതായി ഉറവിടങ്ങൾ വെളിപ്പെടുത്തി.

മരിച്ചവരുടെ രാജ്യം ഏതെന്നു വ്യക്തമല്ല. ഉടൻ തന്നെ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിച്ചതിനെത്തുടർന്ന് സ്ഥലത്ത് മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുകയും മൃതദേഹം തിരിച്ചറിയാൻ ശ്രമം തുടങ്ങുകയും ചെയ്തു.