ജിദ്ദ: രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന എസ് ഐ സി സജീവ പ്രവർത്തകനും വാഫി – വാഫിയ്യ കമ്മിറ്റി മുൻ ഭാരവാഹിയുമായ സി. എച്ച് അബ്ദുന്നാസർ അരക്കു പറമ്പിനു വാഫി – വഫിയ്യ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വാഫി – വാഫിയ്യ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു.
സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, അബൂബക്കർ ദാരിമി ആലമ്പാടി, നാസർ ഹാജി കാടാമ്പുഴ, മുസ്തഫ ഫൈസി ചേറൂർ, സൽമാൻ ദാരിമി ആനക്കയം തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. വാഫി – വാഫിയ്യ കമ്മിറ്റി വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങൾ അബ്ദുന്നാസറിന് സമ്മാനിച്ചു. വാഫി – വാഫിയ്യ ജിദ്ദ കമ്മിറ്റി ആക്ടിങ് സെക്രട്ടറി അബ്ദുൽ ഹഫീസ് വാഫി സ്വാഗതവും ഉമറുൽ ഫാറൂഖ് അരീക്കോട് നന്ദിയും പറഞ്ഞു.