റിയാദ്: സഊദിയിൽ ഇന്ന് 46 കൊവിഡ് രോഗികളും 64 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ, ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 550,043 ഉം രോഗമുക്തരുടെ എണ്ണം 539,205 ഉം ആയി. 8,849 കൊവിഡ് രോഗികളാണ് ഇത് വരെ മരണപ്പെട്ടത്.
നിലവിൽ 1,989 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായാണ് തുടരുന്നത്.
റിയാദ് 16, ജിദ്ദ 10, മക്ക 2, തബൂക്ക് 2, ദഹ്‌റാൻ 2, മറ്റ് 14 എന്നീ സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ എന്നിങ്ങനെയാണ് ഇന്ന് പുറത്ത് വിട്ട റിപ്പോർട്ടുകളിലെ കൊവിഡ് കേസുകൾ. ഇതുവരെ 47,865,478 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതി 24,728,429 ആദ്യ ഡോസും 22,701,446 രണ്ടാം ഡോസും 435,603 ബൂസ്റ്റർ ഡോസുമാണ്.





